Monday, January 16, 2012

എഴുതാപ്പുറങ്ങള്‍ -2--------

ഇരുച്ചക്ക്ര സഞ്ചാരം 
ഇരുപത്തൊന്നു കഴിഞ്ഞു മതി !

ശവക്കുഴികളൊരുക്കുന്ന പൊതുവഴികളെ പോലെ തന്നെ പ്രധാനമാണ് ,
പൊതുനിരത്തിലെ ചെത്തുവീരന്മാരുടെ ചെയ്തികളും! അപകടങ്ങളുടെ അനുദിനമുള്ള കണക്കു
പരിശോധിച്ചാല്‍ ,ഇരുചക്രവാഹന സന്ചാരികള്‍ മുന്നിട്ടു നില്‍ക്കുന്നു.
അറിഞ്ഞുകൊണ്ട് അത്യാഹിതങ്ങളുടെ വായിലേയ്ക്ക് ചക്ക്രമുരുട്ടുന്നവരിലേറെയും കോളേജ് വിദ്യാര്ധികളാണ്.
നഗരത്തിരക്കിലൂടെ മൂളിപ്പറക്കുന്ന കുമാരന്മാരില്‍ പലരും അവശ്യ സഞ്ചാരത്തിനു വാഹനം ഉപയോഗിക്കുന്നവരല്ല.
'ഷൈന്‍' ചെയ്യുക മാത്രമാണ് ഉദ്ദേശമെന്നു അവര്‍ തന്നെ സമ്മതിച്ചു തരും. ട്രാഫിക് നിയമങ്ങളെയും ഗട്ടര്‍ റോഡുകളെയും
അവഗണിച്ചു അതിശീക്ക്രം പായുന്ന കൌമാരപ്രായക്കാരുടെ ബൈക്കുകളില്‍ മിനിമം മൂന്ന് പേരാണ് യാത്ര.
പക്വത എത്താത്ത പ്രായത്തിലുള്ള ഈ കുതിപ്പ് മരണത്തിലേയ്ക്കാണ്. നടുറോഡില്‍ തലച്ചോറ് തകര്‍ന്നു ,ചോരയില്‍
കുളിച്ചോടുങ്ങുന്ന ഭൂരിഭാഗം ഇരുച്ചക്ക്ര സഞ്ചാരികളും ഇരുപതില്‍ താഴെ പ്രായമുള്ളവരാകുമ്പോള്‍,ദുരന്തം
എങ്ങിനെ കടന്നു വന്നുവെന്ന് ഊഹിയ്ക്കാവുന്നതെയുള്ളൂ.
ദൈനംദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന അപകടനിരക്കിനു കടിഞാണിടുവാന്‍ ,നിയമത്തെയും നിരത്തുകളെയും പരിപാലിക്കുന്നവര്‍ക്ക്
കഴിയണം. 21 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാതിരിക്കുക എന്നതാണ്
ഏറ്റവും പ്രായോഗികവും ലളിതവുമായ നടപടി. ലൈസന്‍സ് ഇഷ്യു ചെയ്യുന്നതിന്റെ ഇപ്പോഴത്തെ പ്രായപരിധി പതിനെട്ടാണ്.
അത് ഇരുപത്തോന്നാക്കുന്നതോടെ ചെത്തുവീരന്മാരുടെ വണ്ടികള്‍ കളം വിടും. മീശ മുളയ്ക്കാത്ത മക്കളുടെ
ജീവന്‍ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെടുകയുമില്ല.
ഇന്ധന ലാഭം രാജ്യത്തിന്റെ അടിയന്തിരാവാശ്യമായി മാറിയിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു നിയമം അനല്‍പ്പമായ
പ്രയോജനം ചെയ്യുമെന്ന് ഉറപ്പ് .കാമ്പസ് വളപ്പുകളില്‍ നിന്ന് കുമാരന്മാരുടെ കുതികുതിപ്പന്‍ വണ്ടികള്‍ അപ്രത്യക്ഷമാകുമ്പോള്‍
ഗുരുക്കന്മാരുടെ മനസ്സിലെ ആധിയും വിട്ടകലും.
ഓടിക്കുന്ന വണ്ടിയില്‍ ഓവര്സ്പ്പീടും ഓവര് ഷൈനിങ്ങും പാടില്ലെന്ന തത്വം മറന്നു ,മരണത്തെ അഭിവാദ്യം ചെയ്തു
പായുന്ന കൊച്ചനുജന്മാര്‍ക്കു നിയമത്തിന്റെ വിലക്ക് വന്നാല്‍ അതനുസരിച്ചേ മതിയാകൂ..
----------കെ .എസ്.നൗഷാദ്

Sunday, January 15, 2012


-എഴുതാപ്പുറങ്ങള്‍ -

ടെലിഫോണ്‍ ബില്ലിലെ 
കള്ളക്ക ളികള്‍ പൊളിക്കുവാന്‍ ... 

                    ഉപഭോക്തൃ സംരക്ഷണത്തിന്‍റെ കാലമാണിത്.എന്നിട്ടും ഉപയോഗിക്കുന്ന വസ്തുവിനെ കുറിച്ചുള്ള പരാതി പരിഗണിക്കപ്പെടാതെ വരുന്നത് കഷ്ടകരമാണ്.
 
ടെലിഫോണ്‍ സംവിധാനത്തിന്‍റെ ചൊവ്വില്ലായിമയെപറ്റി സങ്കടം പറയാത്ത ഒറ്റ കന്‍സ്യുമറും കേരളത്തിലുണ്ടാവില്ല.ഉത്തരവാദിത്വമില്ലാത്ത തൊഴില്‍ ചെയ്യുന്ന ഇത്രയേറെ ജീവനക്കാരെ മറ്റൊരു വകുപ്പില്‍ കാണാനും പ്രയാസം .

'ചത്താലും ചത്തില്ലെകിലും കുഴിച്ചിട്ടേ തീരു'എന്ന പിടിവാശി പോലെയാണ് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കങ്ങള്‍....................നാളുകളായി പൂട്ടികിടക്കുന്ന വീടിന്‍റെ ഉടമസ്ഥന് ഞെട്ടലുണ്ടാക്കുന്ന ബില്‍ സമ്മാനിക്കുക,എസ് .ടി .ഡി,ഐ.എസ്.ഡി .സൌകര്യമില്ലാത്ത ടെലിഫോണിനും  ആയിരങ്ങളുടെ കമ്പ്യുട്ടര്‍ ബില്ല് വരിക ,കംപ്ലൈന്റ്റ്‌ വിളിച്ചുപറയുന്ന ഫോണ്‍ കൂടി തകരാറിലാക്കുക തുടങ്ങിയ വിനോദങ്ങളുമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രയാണം.

കമ്പ്യുട്ടര്‍ ബില്ലുകള്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും തുക അടച്ചേ പറ്റു.സംശയമുണ്ടാക്കില്‍, അത് പുനപരിശോധിക്കുവാനുള്ള സംവിധാനം ഇന്ന് നിലവില്ലില്ല.ഇപ്പോള്‍ നിലവിലുള്ള സംബ്രദായമനുസരിച്ചു ഒരു ടെലിഫോണ്‍ ജീവനക്കാരന്‍ വിചാരിച്ചാല്‍ വരിക്കാരന്‍റെ ഫോണ്‍ നമ്പരില്‍ ബില്‍തുക വരുത്തികൊണ്ട് ജീവനക്കാരന് ഇഷ്ടമുള്ളടത്തെയ്ക്ക് ഒക്കെ ഫോണ്‍ ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിസിറ്റിബോര്‍ഡിന്‍റെതു പോലെ വരിക്കാര്‍ക്കും മീറ്റര്‍ വച്ചുകൊടുക്കുകയാണ് നീതിപൂര്‍വ്വമായ മാര്‍ഗ്ഗം.!പബ്ലിക്‌ടെലിഫോണ്‍ ബൂത്തുകളില്‍ സ്ഥാപിച്ചു കൊടുത്തിരിക്കുന്ന മീറ്ററുകള്‍  കൃത്യമായി കണക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .ഇതേ സംവിധാനം എന്തുകൊണ്ട് സ്വകാര്യ വരികാര്‍ക്കിടയില്ലും നടപ്പിലാക്കികൂടാ?

തന്‍റെ ടെലിഫോണ്‍ ബില്ലിനെ സംബന്ധിച്ച് ആക്ഷേപമുള്ള ഒരു ഉപഭോക്താവ്‌,സംശയനിവൃത്തിക്കായി മീറ്റര്‍ ആവശ്യപെട്ടാല്‍ അത് സ്ഥപിച്ചുകൊടുക്കുവാന്‍ ബന്ധപെട്ട അധികാരികള്‍ മടിക്കുന്നതെത്ന്തിനാണ്?മീറ്റര്‍ സ്ഥാപിക്കുന്നതിന്‍റെ പൂര്‍ണമായ ചിലവ്കൂടി വഹിക്കുവാന്‍ വരിക്കാരന്‍ സന്നദ്ധനാണെന്നിരിക്കയാണ് ഈ  വൈമനസ്യമെന്നോര്‍ക്കുക

ടെലിഫോണ്‍ വകുപ്പിന്റെ ശുദ്ധവെളച്ചിലാണിത്.ജീവനക്കാരുടെ നിരുത്തരവാദിത്തത്തിനുമേല്‍ കൂച്ച്വില   ങ്ങു വീഴുമെന്ന ഭയം!
അടിയ്ക്കടി കൈക്കൂലിക്ക് കൈ നീട്ടുന്ന ലൈന്മാന്മാരെ പിണക്കിയയച്ചാലുണ്ടാകുന്ന പ്രതികാര നടപടികളും മീറ്റര്‍ വരുന്നതോടെ അവസാനിക്കുമല്ലോ.
കീ ബോര്‍ഡില്‍ തോന്നും പോലെ വരുന്ന സംഖ്യ,കന്‍സ്യുമേര്സിന്റെ തോന്ന്യാസ ബില്ലാക്കി പടച്ചു വിടുന്ന നിരുത്തരവാദികളെ നിലയ്ക്ക് നിര്‍ത്തിയെ മതിയാവൂ..ടെലിഫോണ്‍ ടിപ്പാര്‍ട്ട്മെന്റിലെ ബില്ലിംഗ് യൂനിറ്റ് എന്ന 'ഈജിയന്‍ തൊഴുത്ത്' ശുധീകരിക്കുവാന്‍ വകുപ്പുമന്ത്രി തന്നെ ചൂലും ഹാര്‍പ്പിക്കുമായിട്ടിറങ്ങണം    
                                                                                              --കെ.എസ്.നൗഷാദ്