Sunday, January 15, 2012


-എഴുതാപ്പുറങ്ങള്‍ -

ടെലിഫോണ്‍ ബില്ലിലെ 
കള്ളക്ക ളികള്‍ പൊളിക്കുവാന്‍ ... 

                    ഉപഭോക്തൃ സംരക്ഷണത്തിന്‍റെ കാലമാണിത്.എന്നിട്ടും ഉപയോഗിക്കുന്ന വസ്തുവിനെ കുറിച്ചുള്ള പരാതി പരിഗണിക്കപ്പെടാതെ വരുന്നത് കഷ്ടകരമാണ്.
 
ടെലിഫോണ്‍ സംവിധാനത്തിന്‍റെ ചൊവ്വില്ലായിമയെപറ്റി സങ്കടം പറയാത്ത ഒറ്റ കന്‍സ്യുമറും കേരളത്തിലുണ്ടാവില്ല.ഉത്തരവാദിത്വമില്ലാത്ത തൊഴില്‍ ചെയ്യുന്ന ഇത്രയേറെ ജീവനക്കാരെ മറ്റൊരു വകുപ്പില്‍ കാണാനും പ്രയാസം .

'ചത്താലും ചത്തില്ലെകിലും കുഴിച്ചിട്ടേ തീരു'എന്ന പിടിവാശി പോലെയാണ് ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നീക്കങ്ങള്‍....................നാളുകളായി പൂട്ടികിടക്കുന്ന വീടിന്‍റെ ഉടമസ്ഥന് ഞെട്ടലുണ്ടാക്കുന്ന ബില്‍ സമ്മാനിക്കുക,എസ് .ടി .ഡി,ഐ.എസ്.ഡി .സൌകര്യമില്ലാത്ത ടെലിഫോണിനും  ആയിരങ്ങളുടെ കമ്പ്യുട്ടര്‍ ബില്ല് വരിക ,കംപ്ലൈന്റ്റ്‌ വിളിച്ചുപറയുന്ന ഫോണ്‍ കൂടി തകരാറിലാക്കുക തുടങ്ങിയ വിനോദങ്ങളുമായിട്ടാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രയാണം.

കമ്പ്യുട്ടര്‍ ബില്ലുകള്‍ തെറ്റാണെങ്കിലും ശരിയാണെങ്കിലും തുക അടച്ചേ പറ്റു.സംശയമുണ്ടാക്കില്‍, അത് പുനപരിശോധിക്കുവാനുള്ള സംവിധാനം ഇന്ന് നിലവില്ലില്ല.ഇപ്പോള്‍ നിലവിലുള്ള സംബ്രദായമനുസരിച്ചു ഒരു ടെലിഫോണ്‍ ജീവനക്കാരന്‍ വിചാരിച്ചാല്‍ വരിക്കാരന്‍റെ ഫോണ്‍ നമ്പരില്‍ ബില്‍തുക വരുത്തികൊണ്ട് ജീവനക്കാരന് ഇഷ്ടമുള്ളടത്തെയ്ക്ക് ഒക്കെ ഫോണ്‍ ചെയ്യാന്‍ സാധിക്കും.

ഇലക്ട്രിസിറ്റിബോര്‍ഡിന്‍റെതു പോലെ വരിക്കാര്‍ക്കും മീറ്റര്‍ വച്ചുകൊടുക്കുകയാണ് നീതിപൂര്‍വ്വമായ മാര്‍ഗ്ഗം.!പബ്ലിക്‌ടെലിഫോണ്‍ ബൂത്തുകളില്‍ സ്ഥാപിച്ചു കൊടുത്തിരിക്കുന്ന മീറ്ററുകള്‍  കൃത്യമായി കണക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .ഇതേ സംവിധാനം എന്തുകൊണ്ട് സ്വകാര്യ വരികാര്‍ക്കിടയില്ലും നടപ്പിലാക്കികൂടാ?

തന്‍റെ ടെലിഫോണ്‍ ബില്ലിനെ സംബന്ധിച്ച് ആക്ഷേപമുള്ള ഒരു ഉപഭോക്താവ്‌,സംശയനിവൃത്തിക്കായി മീറ്റര്‍ ആവശ്യപെട്ടാല്‍ അത് സ്ഥപിച്ചുകൊടുക്കുവാന്‍ ബന്ധപെട്ട അധികാരികള്‍ മടിക്കുന്നതെത്ന്തിനാണ്?മീറ്റര്‍ സ്ഥാപിക്കുന്നതിന്‍റെ പൂര്‍ണമായ ചിലവ്കൂടി വഹിക്കുവാന്‍ വരിക്കാരന്‍ സന്നദ്ധനാണെന്നിരിക്കയാണ് ഈ  വൈമനസ്യമെന്നോര്‍ക്കുക

ടെലിഫോണ്‍ വകുപ്പിന്റെ ശുദ്ധവെളച്ചിലാണിത്.ജീവനക്കാരുടെ നിരുത്തരവാദിത്തത്തിനുമേല്‍ കൂച്ച്വില   ങ്ങു വീഴുമെന്ന ഭയം!
അടിയ്ക്കടി കൈക്കൂലിക്ക് കൈ നീട്ടുന്ന ലൈന്മാന്മാരെ പിണക്കിയയച്ചാലുണ്ടാകുന്ന പ്രതികാര നടപടികളും മീറ്റര്‍ വരുന്നതോടെ അവസാനിക്കുമല്ലോ.
കീ ബോര്‍ഡില്‍ തോന്നും പോലെ വരുന്ന സംഖ്യ,കന്‍സ്യുമേര്സിന്റെ തോന്ന്യാസ ബില്ലാക്കി പടച്ചു വിടുന്ന നിരുത്തരവാദികളെ നിലയ്ക്ക് നിര്‍ത്തിയെ മതിയാവൂ..ടെലിഫോണ്‍ ടിപ്പാര്‍ട്ട്മെന്റിലെ ബില്ലിംഗ് യൂനിറ്റ് എന്ന 'ഈജിയന്‍ തൊഴുത്ത്' ശുധീകരിക്കുവാന്‍ വകുപ്പുമന്ത്രി തന്നെ ചൂലും ഹാര്‍പ്പിക്കുമായിട്ടിറങ്ങണം    
                                                                                              --കെ.എസ്.നൗഷാദ് 



2 comments:

  1. 'വെള്ളക്കോളര്‍ 'മനസ്സുകള്‍ വാഴുന്നിടം...!!സഹിക്കുക ...!!

    ReplyDelete
  2. ഈ വെള്ളക്കോളറിന്റെ നാറ്റത്തേക്കാള്‍
    എത്രയോ ഭേദം ആണ്
    പഴയ വെള്ളക്കാരന്റെ ഊറ്റം !

    ReplyDelete