Tuesday, September 25, 2012

ആത്മഹത്യ ചെയ്താലെന്ത് ..?

ആത്മഹത്യ ചെയ്താലെന്ത് ..?

(ഇത് ആത്മഹത്യ ചെയ്യുവാനുള്ള പ്രേരണാക്കുറിപ്പല്ല :ഒരു ഭ്രാന്തന്‍ ചിന്തയുടെ മൊഴിപ്പകര്‍പ്പ് !)

''ജീവിക്കാന്‍ കൊതിയുള്ള മനുഷ്യര്‍ ആത്മഹത്യ ചെയ്യാനിടയാവുന്ന സന്ദര്‍ഭങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടതല്ലേ..?''
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ശ്രീ.എം.ജി.ശശി, ജനമനസ്സാക്ഷി മുന്‍പാകെ ഇപ്രകാരം ചോദിക്കവേ,
ഏറെ നാളായി ഉള്ളിലുറങ്ങിയിരുന്ന കനല്‍ചിന്തകലാണ് ഊതിയുണര്‍ത്തപ്പെട്ടത്‌ !
''ആത്മഹത്യ ചെയ്താലെന്ത്..?''
പ്രഥമ കേള്‍വിയില്‍ പ്രതിലോമകരമെന്നു തോന്നിപ്പിക്കാവുന്ന ഈ ചോദ്യത്തിന്, പക്ഷെ ശക്തി പകരുന്ന ചില ന്യായങ്ങളും 
ന്യായീകരങ്ങളും എന്നെ പിന്തുണയ്ക്കുന്നുണ്ട്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്ഥലം,ആലപ്പുഴ ജില്ലയിലെ നൂറനാട്‌ ആണെന്ന് രണ്ടുവര്‍ഷം മുന്‍പ് 
നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.ആത്മഹത്യകള്‍ ഏറിവരുന്ന സംസ്ഥാനമെന്ന 'ദുഷ്ക്കീര്‍ത്തി'യും കേരളത്തിനുണ്ട്.
മലയാളി ആത്മഹത്യകളുടെ മുഖ്യകാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാണ്.കര്‍ഷക ആത്മഹത്യകള്‍ എല്ലാം 
കടക്കെണി മൂലമാണെന്ന ദയനീയ ചിത്രങ്ങളും നമുക്ക് മുന്നിലുണ്ട്.കുടുംബപ്രശ്നങ്ങളോ പ്രണയനൈരാസ്യങ്ങളോ മൂലമുള്ള 
സ്വയംഹത്യകള്‍ പ്രായേണ കുറവാണ്.
ആത്മഹത്യകള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍,ഉപദേശങ്ങളിലും സുവിശേഷങ്ങളിലും ഒതുങ്ങാരാണ് പതിവ്.
സാമ്പത്തിക ക്ലേശങ്ങളാല്‍ ജീവനൊടുക്കാന്‍ തീരുമാനിക്കെണ്ടിവരുന്ന ഒരാളുടെ വീക്ഷണങ്ങള്‍ പരിശോധിച്ചാല്‍,അയാള്‍ 
ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കൊടുത്തു മാനവനീതി പ്രകടിപ്പിക്കേണ്ട ബാധ്യത സഹാജീവികള്‍ക്കുണ്ട്.
സുദൃഡമായ കുടുംബബന്ധങ്ങളിലധിഷ്ടിതമാണ് കേരളത്തിന്റെ സമൂഹനിര്‍മ്മിതി.ഒരാളുടെ ഇതപര്യന്തമുള്ള ജീവിതം,
അയാളുടെ കുടുംബത്തിനു ദുരിതങ്ങളെ ഉണ്ടാക്കിയിട്ടുല്ലുവെങ്കില്‍ ബന്ധങ്ങള്‍ ശിഥിലമാവുക സ്വാഭാവികം.അത് അസ്തിത്വബോധത്തെ 
ബാധിക്കുകയും ,ജീവിക്കുന്നത് അര്‍ത്ഥശൂന്യമായിതോന്നുകയും ചെയ്യാം.മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിക്കുന്നത് 
അങ്ങിനെയാണ്.
ഇത്തരം ഒരു ഘട്ടത്തില്‍,മനശാസ്ത്രവിടഗ്ദരുടെയോ കൌണ്‍സിലിംഗ് സെന്ടരുകളുടെയോ ധ്യാനകേന്ദ്രങ്ങളുടെയോ ഇടപെടല്‍ 
കൊണ്ട് ഒരാളിന് ഒരുപക്ഷെ,ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കാം.എന്നാല്‍ ,അങ്ങിനെ ജീവിതത്തിലേയ്ക്ക് മടങ്ങി
യെത്തുന്നയാള്‍ വീണ്ടും പഴയ സാഹചര്യങ്ങളെ തന്നെയാണ് നേരിടേണ്ടിവരിക എന്നതാണ് സമൂഹം ചിന്തിക്കാതെ പോകുന്ന ഒരു 
യാഥാര്‍ത്ഥ്യം.ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ അതേപടി നിലനില്‍ക്കുന്നു എന്നര്‍ഥം.
കടംകൊണ്ട് നട്ടംതിരിയുന്ന ഒരാള്‍ക്ക്‌ തല്ക്കാല നിലനില്പ്പിനായും മറ്റും ചെറിയ ചെറിയ തെറ്റുകളും കള്ളങ്ങളും ചെയ്യേണ്ടിവരാറുണ്ട്.വേട്ടയാടാന്‍ വരുന്ന പലിശക്കാരനോട് പല നുണകള്‍ പറഞ്ഞു തിരിച്ചയക്കുകയും,പിന്നാലെയുണ്ടാകുന്ന 
സംഘര്‍ഷങ്ങളിലൂടെ കൂടുതല്‍ ഗുരുതരമായ പാപങ്ങള്‍ അയാള്‍ക്ക്‌ പ്രവര്‍ത്തിക്കേണ്ടിവരികയും ചെയ്യുന്നു.സ്വന്തം പ്രതിജ്ഞ 
പാലിക്കാനാവാതെ ആത്മവഞ്ചന നടത്തുന്നതിലും ഉത്തമം മരണം തന്നെയെന്ന് അയാള്‍ വീണ്ടും തീരുമാനമെടുക്കുന്നു.
അത്തരം ഒരു ആത്മഹത്യയെ തെറ്റെന്നു പറയുവാനാകുമോ..? തെറ്റെന്നാണ് ഉത്തരമെങ്കില്‍ ഒരു മനുഷ്യസ്നേഹി എന്നാ നിലയ്ക്ക് 
ആ ആത്മഹത്യാ സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം കൂടി നിങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
വ്യക്തിയുടെ മനോനില ശരിയാക്കാന്‍ യത്നിക്കുന്ന കൌന്സലിംഗ് സെന്ടരുകള്‍ക്കോ ധ്യാനകേന്ദ്രങ്ങള്‍ക്കോ അത് ഏറ്റെടുക്കാനാവില്ല.യഥാര്‍ത്ഥത്തില്‍ ,മരിക്കാനുറച്ച ഒരാളുടെ പ്രതിസന്ധി തീര്‍ക്കാന്‍ സമുദായത്തിലെയോ സമൂഹത്തിലെയോ 
മറ്റംഗങ്ങള്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം സാധിക്കും.ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക എന്നത് എളുപ്പമുള്ള കര്‍മ്മമാണ്.
പക്ഷെ,അയാള്‍ക്കുവേണ്ടി സ്വന്തം സമ്പാദ്യത്തിന്റെ ഒരംശം ത്യജിക്കുക ആലോചനയില്‍ പോലും വരുന്ന കാര്യമാവില്ല..
ഒരു സാമാന്യ മതവിശ്വാസിയോ സാധാരണക്കാരനോ അതിനു തയ്യാറല്ല.സമൂഹം പൂര്‍ണ്ണമായും അത്തരമൊരു പരിഹാരത്തെ 
തള്ളിക്കളഞ്ഞിരിക്കുന്നു. (ഇസ്ലാമില്‍ പ്രവാചകന്‍ ജുംഅ നമസ്ക്കാരം വെള്ളിയാഴ്ച നിര്‍ബന്ധമാക്കിയത് സത്യത്തില്‍ സമുദായത്തിലെ 
കടബാധ്യതക്കാരെ തിരിച്ചറിയുവാന്‍ വേണ്ടിയിട്ടാണ് എന്ന കാര്യം ഇവിടെ പ്രസക്തം )
അഭിമാനക്ഷതവും നഷ്ടബോധവും കാരണം ആട്മാഹത്യക്കൊരുങ്ങുന്നവനോട് ''ഏത് പ്രശ്നത്തിനും പരിഹാരമുണ്ട് സ്നേഹിതാ ..''
എന്ന സാധാരണോക്തി പറഞ്ഞതുകൊണ്ട് പ്രയോജനമില്ല .കടം കൊടുത്തയാളിന്‍റെയടുത്ത് വാചകക്കസര്‍ത്തും സുഭാഷിതങ്ങളും ചെലവാകുമോ..?
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ ജീവിക്കുന്ന ഇന്ത്യയില്‍ തന്നാണ് ഏറ്റവും കൂടുതല്‍ ദരിദ്രരും കഴിഞ്ഞുകൂടുന്നത്.
സാമ്പത്തികപ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരാകട്ടെ ,ഭൂരിഭാഗവും ഇടത്തട്ടുകാരാനെന്നത് ശ്രദ്ധേയമാണ്.നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ ഇടത്തരക്കാരുടെ അഭിമാനബോധവും സംസ്ക്കാരവിശേഷങ്ങളും സൂക്ഷ്മമായ മനശാസ്ത്ര വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്.
മൊത്തം ജനസാന്ദ്രതയുടെ പതിനായിരത്തിലൊരു അംശം ആത്മഹത്യ ചെയ്യുന്നു എന്നാണു കണക്ക്.മനോവിഭ്രാന്തികള്‍ ഉള്ളവരെ 
ഒഴിവാക്കിയാല്‍,അന്പതിനായിരത്തിലോരാള്‍ വ്യക്തമായ കാഴ്ചപ്പാടോടെ മരിക്കുന്നവനാണ്.(പല മാരഗങ്ങള്‍ തേടിത്തേടി നടന്ന്,
ഒന്നും ഫലപ്രദമാകാതെ വരികയും, തന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് ഉപദ്രവമാണെന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്വയം പിന്‍വാങ്ങുന്നവന്‍ !)
പ്രതിസന്ധികളില്‍പെട്ടുപോയില്ലായിരുന്നുവെങ്കില്‍,സമൂഹത്തിനു മുഴുവന്‍ ഉപകാരപ്പെട്ടേക്കാവുന്ന പലതും ചെയ്യാന്‍ പ്രാപ്തി 
ഉള്ളവനായിരിക്കാം അവന്‍! തല്പരിതസ്ഥിതിയില്‍ തന്‍റെ മരണമാണ് ഏറ്റവും നല്ല സാമൂഹ്യസേവനമെന്നു അവന്‍ കരുതിപ്പോവുന്നു.!
മനുഷ്യായുസ്സിന്റെ കാര്യമാണ് ഇനി -
കൃത്യമായി ഇത്രാം തീയതി ഇത്ര മണിക്ക് മരിക്കുമെന്ന് ഒരാള്‍ക്കരിയാമെങ്കില്‍ ,ആയുസ്സ്‌ ഇത്ര കൊല്ലമെന്ന് സ്ഥിരീകരിചിട്ടുണ്ടെങ്കില്‍,അതിനു മുന്‍പേ മരിക്കാന്‍ ശ്രമിക്കുന്നത് അപരാധം തന്നെയാണ്.കാരണം,ആയുസ്സിന്റെ ഗ്യാരണ്ടി നിലനില്‍ക്കുന്നതുകൊണ്ട് അത് തീരുംവരെ എല്ലാം ക്ഷമിച്ചു കഴിഞ്ഞുകൂടുക കടമയായി മാറുന്നു ! എന്നാല്‍,അത്തരമൊരു ഉറപ്പു ദൈവത്തില്‍ നിന്നോ പ്രകൃതിയില്‍ നിന്നോ ഇല്ലല്ലോ..! ''ആയുസ്ഥിരതയുമി,ല്ലതി നിന്ദ്യമീ നരത്വം '' എന്ന കുമാരനാശാന്റെ വരികള്‍ ഓര്‍മ്മിക്കുക.
ഏത് നിമിഷവും മരിക്കാം എന്ന അസ്ഥിരത സത്യമായ സ്ഥിതിക്ക് നമ്മള്‍ എപ്പോള്‍ മരിച്ചാലെന്തു ? അതെങ്ങിനെ ആയുസ്സിന്റെ 
ലംഘനമാകും ? ദൈവനീതിക്കെതിരാവും ?
അല്ലെങ്കില്‍ത്തന്നെ ഒരേ വയറും ദഹനശേഷിയുമായി ഭൂമിയില്‍ പിറന്നവന് രണ്ടുതരം ഭക്ഷണം വിളമ്പുന്ന ഈശ്വരനീതിയാനല്ലോ 
പുലര്‍ന്നുവരുന്നത്.വിശപ്പിന്റെ കാര്യത്തില്‍ പോലും തുല്യനീതി നടപ്പാക്കാത്ത ആ ശക്തി തന്നെയാണല്ലോ ''എല്ലാം അനുഭവിച്ചോണ൦''
എന്ന് പറഞ്ഞു വിരട്ടുന്നത്! 
മനശാന്തിയും ലക്ഷ്യങ്ങളും കൈവിട്ടുപോകയാല്‍ ആത്മാഹൂതി നടത്തിയവരെ പുരാണ ഇതിഹാസങ്ങളില്‍ പോലും കാണാനാവും .അംഗരാജാവിനാല്‍ പരിത്യജിക്കപ്പെട്ട അംബയു൦ രാവണ സ്പര്‍ശമേറ്റ വേദവതിയും ചാരിത്ര്യം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞ തുളസിയുമൊക്കെ ആത്മഹത്യ വരിച്ച് നന്മ പ്രകാശിപ്പിച്ച ഉദാഹരണങ്ങള്‍ തന്നെ.
ആത്മഹത്യ ചെയ്യുന്നവന്‍ 'ഭീരു' എന്ന പഴഞ്ചന്‍ വിരട്ടുന്യായത്തിലും ,'ആത്മാവിന്റെ ഹത്യ' എന്ന അപമാന പ്രയോഗത്തിലും 
കഴമ്പില്ല.ത്യജിക്കുന്നവന്‍ ത്യാഗിയാനെങ്കില്‍ ജീവന്‍ ത്യജിക്കുന്നവന്‍ ''ജീവത്യാഗി''യാണ്.
വൃത്തികെട്ട സാഹചര്യങ്ങളോട് പൊരുതിയും ഇണങ്ങിയും സ്വയമൊരു വൃത്തികെട്ടവനായി മുന്നോട്ടു ജീവിക്കാന്‍ 
സമ്മതമില്ലാത്തതു കൊണ്ടാണല്ലോ അവന്‍ സുധീരമായ ഒരു നിശ്ചയത്തിലെത്തുന്നത് .ആ നിലയ്ക്ക് ധീരനെന്നാണ് മടിക്കാതെ 
വിളിയ്ക്കേണ്ടത് .
ഒരിക്കല്‍, ആത്മഹത്യക്ക് ശ്രമിച്ചു പരാജയമടഞ്ഞ എനിക്ക് ''പൂര്‍ണ ന്യായത്തോടെ ഒരു ജീവത്യാഗം '' എന്ന ആശയവും ആശയും 
ഉള്ളിലുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല.
പക്ഷെ ഇപ്പോള്‍ ഞാനൊരു തികഞ്ഞ ഭീരുവാണ് ;ജീവിയ്ക്കാനും മരിക്കാനും !
ധീരനാവാനുള്ള ശ്രമം തുടരുന്നു..
----കെ.എസ്.നൗഷാദ്‌ 
(കലാകൗമുദി വാരികയില്‍ ഞാന്‍ എഴുതിയ വിവാദ ലേഖനം )

No comments:

Post a Comment